കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശനം പൂർണ്ണമായും ഓൺലൈനായി നടത്തുന്നതിനാണ് സർവ്വകലാശാല തീരുമാനിച്ചിട്ടുള്ളത്. ആയതിനാൽ അലോട്മെന്റ് ലഭിച്ചവർ പ്രവേശനത്തിനായി കോളേജിൽ നേരിട്ട് ഹാജരാവേണ്ടതില്ല. എന്നാൽ അലോട്മെന്റ് ലഭിച്ച് 'മോഡ് ഓഫ് അഡ്മിഷൻ' തെരഞ്ഞെടുത്ത് അലോട്മെന്റ് മെമോ ഡൗൺലോഡ് ചെയ്ത എല്ലാവരും കോളേജുകളുമായി ടെലിഫോൺ ദ്വാരാ ബന്ധപ്പെട്ട് പ്രവേശനം കൺഫേം ചെയ്യേണ്ടതും തുടർന്ന് ലോഗിൻ ചെയ്ത confirmation slip ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതുമാണ്. കോളേജുകളുടെ ബന്ധപ്പെട്ട് പ്രവേശനം കൺഫേം ചെയ്യാത്തവരുടെ നിലവിലെ അലോട്മെന്റ് റദ്ദാക്കപ്പെടുന്നതായിരിക്കും. ഇവരെ തുടർ അലോട്മെന്റുകളിൽ പരിഗണിക്കുന്നതല്ല.