എം ജി ബിരുദ ഏകജാലകം: ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം അലോട്മെന്റ് ലഭിച്ചവർ 01 / 09 / 2021 4 .00 പി എം നു മുൻപായി നിശ്ചിത സർവ്വകലാശാല ഫീസ് ഓൺലൈനായി ഒടുക്കി കോളേജുകളുടെ ബന്ധപ്പെട്ട് സ്ഥിര/താത്കാലിക പ്രവേശനം ഉറപ്പു വരുത്തേണ്ടതാണ്. നിശ്ചിത സമയ പരിധിക്കുള്ളിൽ (01 / 09 / 2021 4 .00 പി എം നു മുൻപായി) സ്ഥിര/താത്കാലിക പ്രവേശനം നേടാത്തവരുടെ അലോട്മെന്റ് റദ്ദാക്കപ്പെടുന്നതും ഇവരെ തുടർ അലോട്മെന്റുകളിൽ പരിഗണിക്കപ്പെടുന്നതുമല്ല.